വാഹനങ്ങളിലെ അമിത ശബ്‍ദം; കുവൈത്തിൽ മൂന്ന് മാസത്തിനിടെ 10,448 നിയമലംഘനങ്ങൾ

  • 21/10/2022

കുവൈത്ത് സിറ്റി: വാഹനങ്ങളിലെ അമിതയും ആളുകളെ ശല്യപ്പെടുത്തുന്നതുമായ ശബ്‍ദവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ 10,448 നിയമലംഘനങ്ങൾ കണ്ടെത്തിയതായി എമർജൻസി പൊലീസിന്റെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെയും ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. നിയമ ലംഘകരെയും ട്രാഫിക് നിയമ ലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കർശനമായി തുടരുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. കൂടാതെ, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ "112" എന്ന എമർജൻസി ഫോണിലേക്ക് വിളിച്ചോ  "99324092" എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News