കുവൈത്തിൽ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

  • 21/10/2022

കുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിലായി. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ ഏകദേശം 2.5 കിലോഗ്രാം ഹാഷിഷ്, ഒരു കിലോഗ്രാം കെമിക്കൽ, കാൽ കിലോഗ്രാം ഷാബു, ലാറിക്ക ഗുളികകൾ തുടങ്ങിയവ കൈവശം വച്ച രണ്ട് പേരാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദും ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. 

കടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.  അതനുസരിച്ച്, അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഡ്രഗ്സ് ആൻഡ് ലിക്കർ പ്രോസിക്യൂഷന് റഫർ ചെയ്തു. മയക്കുമരുന്ന് കടത്തുകാർക്കും വിൽപ്പനക്കാർക്കുമെതിരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഫീൽഡ് സെക്ടറുകളും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകൾ തുടർച്ചയ്ക്ക് അഡ്മിനിസ്ട്രേഷൻ പ്രാധാന്യം നൽകുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News