ഭക്ഷണം കഴിക്കാൻ മടി കാണിച്ച കുട്ടികളെ മുഖം മൂടി ധരിച്ച് ഭയപ്പെടുത്തി; ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസ്, വീഡിയോ

  • 21/10/2022

ഭക്ഷണം കഴിക്കാൻ മടി കാണിച്ച കുട്ടികളെ മുഖം മൂടി ധരിച്ച് ഭയപ്പെടുത്തിയ ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസ്. മിസിസിപ്പിയിലാണ് സംഭവം ഉണ്ടായത്. അഞ്ച് ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസമാണ് ഈ സംഭവം നടക്കുന്നത്. 

ലിറ്റില്‍ ബ്ലെസിംഗ് ഡേ കെയറിലെ ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. സിയേര മക്കാന്‍ഡില്‍സ്, ഓസ് അന്ന കില്‍ബേണ്‍, ഷീന്‍ ഷെല്‍ട്ടണ്‍. ജെന്നിഫര്‍ ന്യൂമാന്‍, ട്രേസി ഹ്യൂസ്റ്റണ്‍ എന്നിവര്‍ക്കെതിരെയാണ് കുട്ടികളെ ദുരുപയോഗം ചെയ്തതിനും പീഡിപ്പിച്ചതിനും കേസ് എടുത്തത്.

കുട്ടികളെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ രക്ഷിതാക്കൾ പരാതിയുമായി എത്തുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. മുഖംമൂടി ധരിച്ച ജീവനക്കാരെ കണ്ട് കുട്ടികൾ ഭയന്ന് നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ സിയേര സാമൂഹിക മാധ്യമങ്ങളില്‍ തന്‍റെ ചെയ്തികളില്‍ ക്ഷമാപണം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.  

Related News