റെസിഡൻസി നിയമ ലംഘനം; കുവൈത്തിൽ 67 പ്രവാസികൾ അറസ്റ്റിൽ

  • 22/10/2022

കുവൈത്ത് സിറ്റി: റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളിൽ വിവിധ മേഖലകളിൽ നിന്ന് റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 67 പേരെ അറസ്റ്റ് ചെയ്തു. ഇവരെ നിരവധി കേസുകളിൽ പ്രതി ചേർത്തിട്ടുണ്ട്. 

ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരച്ചാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. വാണിജ്യ മന്ത്രാലയം 20 നിയമ ലംഘനങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റി മൂന്ന് നിയമ ലംഘനങ്ങളും കണ്ടെത്തി. 12 നിയമലംഘനങ്ങൾ കൂടാതെ മൊബൈൽ വെൻഡിംഗ് വാഹനങ്ങളുടെയും ചില കഫേകളുടെയും നിയമലംഘനങ്ങൾക്കെതിരെ മാൻപവർ അതോറിറ്റി നടപടി സ്വീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News