കുവൈത്തിൽ ഒരാഴ്ചക്കിടെ പിന്‍വലിച്ചത് 3000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ

  • 23/10/2022

കുവൈത്ത് സിറ്റി: വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഒരാഴ്ചക്കിടെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വെളിപ്പെടുത്തി. പ്രവാസി ഡ്രൈവർമാരുടെ ലൈസൻസ് ഫയലുകൾ പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായുള്ള നടപടികള്‍ സ്വീകരിച്ചത്. വർക്ക് പെർമിറ്റിലെ മാറ്റം മൂലം അല്ലെങ്കിൽ റെസിഡന്‍സി മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറ്റിയതിനാലാണ് ലൈസന്‍സ് പിന്‍വലിക്കപ്പെട്ടത്.

തൊഴിലിന്റെയോ ശമ്പളത്തിന്റെയോ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുകയായിരുന്നു. എല്ലാ ലൈസൻസുകളും അവലോകനം ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് മാസമെങ്കിലും സമയമെടുക്കും. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ലൈസൻസുകൾ ബ്ലോക്ക് ചെയ്യുകയും ഉടമയെ വിളിപ്പിക്കുകയും ചെയ്യും. വ്യക്തി ലൈസൻസ് കൈമാറിയില്ലെങ്കിൽ കുവൈത്ത് മൊബൈൽ ഐഡി വഴിയും സഹേൽ ആപ്ലിക്കേഷൻ വഴിയും അത് ബ്ലോക്ക് ചെയ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News