എച്ച് 1 എൻ 1 വൈറസ് ; കുവൈത്തിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്ക്ക് നിര്‍ബന്ധം

  • 23/10/2022

കുവൈത്ത് സിറ്റി: വൈറൽ രോഗം  പടരുന്ന സീസണിന്‍റെ തുടക്കത്തോടെ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ദിവസേന നൂറുകണക്കിന് പേരാണ് എച്ച് 1 എൻ 1 വൈറസ് ബാധിച്ച് ചികിത്സ തേടുന്നത്. പന്നിപ്പനി രാജ്യത്ത് വ്യാപകമായി പടരുന്ന സാഹചര്യമാണ്. വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങുകയും ഒത്തുചേരലുകള്‍ കൂടുകയും ചെയ്തതോടെ കേസുകള്‍ വര്‍ധിച്ചുവെന്നും ആരോഗ്യ വിഭാഗം വൃത്തങ്ങള്‍ പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളും ചികിത്സ തേടുന്ന മിക്ക കേസുകളിലും കടുത്ത പനി, തുമ്മൽ, ചുമ, ശ്വാസതടസ്സം തുടങ്ങിയ സമാന രോഗ ലക്ഷണങ്ങളാണ് കാണിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സീസണൽ ഇൻഫ്ലുവൻസ വർധിച്ചതിനെത്തുടർന്ന് ആരോഗ്യ കേന്ദ്രങ്ങളിലെയും പൊതു ആശുപത്രികളിലെയും മെഡിക്കൽ, നഴ്‌സിംഗ് ജീവനക്കാർക്ക് ജോലി സമയത്ത് മാസ്ക് വീണ്ടും ധരിക്കാൻ മന്ത്രാലയ ഉദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News