ഡോളറിന്‍റെ വില വര്‍ധന കുവൈത്തിലെ വാഹന വിപണയിലെ ബാധിക്കുന്നു

  • 23/10/2022

കുവൈത്ത് സിറ്റി: ഡോളറിന്‍റെ വില വര്‍ധന കുവൈത്തിലെ വാഹന വിപണയിലെ ബാധിച്ചതായി വിലയിരുത്തല്‍. 2022ന്‍റെ തുടക്കം മുതൽ യുഎസ് ഫെഡറൽ റിസർവ് പണനയം തുടർച്ചയായി കർശനമാക്കുകയും പലിശനിരക്ക് തുടർച്ചയായി ഉയർത്തുകയും ചെയ്തിരുന്നു. ഡോളർ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തുന്ന തരത്തില്‍ കുത്തനെ ഉയർന്നു. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ചൈനീസ് യുവാൻ, ജാപ്പനീസ് യെൻ എന്നിവയുൾപ്പെടെ ഗ്രീൻ കറൻസിക്കെതിരെ ലോകമെമ്പാടുമുള്ള പല പ്രധാന കറൻസികളുടെയും വിനിമയ നിരക്ക് ഇടിഞ്ഞപ്പോഴാണ് ഡോളര്‍ നേട്ടം കൈവരിച്ചത്.

കുവൈത്തിലെ ഓട്ടോമോട്ടീവ് മേഖലയെ ഡോളറിനെതിരെയുള്ള വിദേശ വിനിമയ നിരക്കിലെ മാറ്റവും തുടർച്ചയായി പലിശനിരക്കിലുണ്ടായ വർധനയും ബാധിച്ചെന്നാണ് റിപ്പോർട്ട് . ഡോളറിനുണ്ടായ കുതിപ്പ് കുറയുമെന്നാണ് വാഹന കമ്പനികളുടെ പ്രതീക്ഷ. റേറ്റ് കുറയുന്നതോടെ  സ്‌പെയർ പാർട്‌സിന്‍റെയും പുതിയ വാഹനങ്ങളുടെ വില അഞ്ച് മുതൽ 20 ശതമാനം വരെ കുറയുമെന്ന് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News