കുവൈത്തിൽ നിന്ന് ഇന്ത്യക്കാരായ 8,000 പേരെ ഈ വർഷം നാടുകടത്തി

  • 23/10/2022

കുവൈത്ത് സിറ്റി: ഈ വർഷം കുവൈത്തിൽ നിന്ന്  23,000 പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ. ഈ വർഷം തുടക്കം മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകളാണിത്. വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് നാടുകടത്തപ്പെട്ടത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും പൊതു താത്പര്യം പരി​ഗണിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശം ലഭിച്ചവരെയുമാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. 

നാടുകടത്തപ്പെട്ടവരിൽ ഏകദേശം 10,000 സ്ത്രീകളും ഉൾപ്പെടുന്നു. കൂടാതെ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്. പുരുഷന്മാരും സ്ത്രീകളുമായി ഇന്ത്യക്കാരായ  8,000 പേർ ഈ വർഷം കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടു. ബം​ഗ്ലാ​ദേശികളാണ് രണ്ടാമതുള്ളത്. ഇതുവരെ 5,000 പേർ നാടുകടത്തപ്പെട്ടു. സിലോണിൽ നിന്നുള്ള 4,000 പേരെ നാടുകടത്തിയപ്പോൾ 3,500 പേർ നാടുകടത്തപ്പെട്ട ഈജിപ്ത് ആണ് നാലാം സ്ഥാനത്തുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News