കുവൈത്ത് എയർവേയ്‌സിലേക്ക് ഏഴാമത്തെ എയർബസ് എ 320 നിയോ എത്തി

  • 23/10/2022

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിലേക്ക് ഏഴാമത്തെ എയർബസ് എ 320 നിയോ എത്തി. അൽ റൗദതൈൻ  എന്നാണ് ഇത് വിളിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഫ്രാൻസിലെ ടൗലൂസിലെ എയർബസ് ഫാക്ടറിയിൽ നിന്ന് പുറപ്പെട്ട വിമാനം ടെർമിനൽ നാലിലേക്കാണ് പറന്നിറങ്ങിയത്. കുവൈത്ത് എയർവേയ്‌സിന് അതിന്റെ പുതിയ ഫ്ലീറ്റിലേക്ക് ഏറ്റവും പുതിയ വിമാനങ്ങളിലൊന്ന് ചേർക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡയറക്ടർ ക്യാപ്റ്റൻ അലി അൽ ദുഖാൻ പറഞ്ഞ

ഫ്രഞ്ച് നഗരമായ ടൗലൂസിൽ നിന്ന് വരുന്ന ഏഴാമത്തെ എയർബസ് എ 320 നിയോ ആണിത്. കരാർ പ്രകാരം വരും വർഷങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഫ്രാൻസിൽ വിതരണം ചെയ്യും. എയർബസ് വിമാനങ്ങളുടെ ഏറ്റവും പുതിയ മോഡലുകളൾ ഉപയോ​ഗപ്പെടുത്തുന്നത് അഭിമാനനേട്ടമാണ്. കമ്പനി അതിന്റെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിരന്തരം പിന്തുടരുകയും നടപ്പാക്കാൻ താത്പര്യപ്പെടുകയും ചെയ്യുന്നുണ്ട്. എയർബസ് എ 320 നിയോയുടെ വരവ് എയർ ട്രാൻസ്പോർട്ട് സേവനങ്ങൾക്ക് പുറമെ യാത്രക്കാർക്ക് ഏറ്റവും  വിശിഷ്ട സേവനങ്ങൾ നൽകുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News