ഡെൽഹി യാത്രക്കാരനിൽനിന്നും കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്ത് കുവൈറ്റ് കസ്റ്റംസ്

  • 23/10/2022

കുവൈത്ത് സിറ്റി: കുവൈത്ത് അന്ത്രാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന്  കഞ്ചാവ്, ട്രമഡോൾ, ലിറിക്ക ഗുളികകൾ, ഹാഷിഷ് എന്നിവ പിടിച്ചെടുത്ത് എയർ കസ്റ്റംസ് വിഭാ​ഗം. ലഹരിമരുന്ന് കടത്തിയവർ അറസ്റ്റിലായിട്ടുണ്ട്. ഇവരെ   ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് കൈമാറി. ഒരു വനിത പൗരയുടെ ഹാൻഡ്ബാഗിൽ നിന്ന് ഹാഷിഷും മറ്റൊരു മയക്കുമരുന്നിന്റെ 130 പീസുകളുമാണ് കണ്ടെത്തിയത്. ഡൽഹിയിൽ നിന്ന് എത്തിയ ഏഷ്യൻ പൗരനിൽ നിന്ന് കഞ്ചാവും 350 ട്രമഡോൾ ​ഗുളികകളും പിടിച്ചെടുത്തു. 

ബെയ്റൂട്ടിൽ നിന്ന് എത്തിയ കുവൈത്ത് യുവതിയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽനിന്ന് 15 മയക്കുമരുന്ന് ലിറിക്ക ഗുളികകളും ഒരു കഷണം ഹാഷിഷും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 20 ലിറിക്ക ഗുളികകളും ഹാഷിഷ് നിറച്ച സിഗരറ്റുമായി മറ്റൊരു കുവൈത്തി സ്ത്രീയും പിടിയിലായി. ഇവർ ആംസ്റ്റർഡാമിൽ നിന്നാണ് വന്നത്. ബ്രിട്ടനിൽ നിന്ന് എത്തിയ കുവൈത്തി ദമ്പതികളെയും എയർ കസ്റ്റംസ് പിടികൂടി. കഞ്ചാവ്, ഇലക്ട്രോണിക് സിഗരറ്റ് എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News