ആയുധങ്ങളുടെ അനധികൃത കടത്തിനെതിരെ കുവൈത്ത്

  • 23/10/2022

കുവൈത്ത് സിറ്റി: ചെറു ആയുധങ്ങളുടെ  അനധികൃത വിതരണത്തെ ചെറുക്കണമെന്ന് നിലപാട് ആവർത്തിച്ച് കുവൈത്ത്. സമാധാനവും സ്ഥിരതയും കൈവരിക്കാനും മനുഷ്യത്വപരവും സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ ആയുധങ്ങളുടെ വ്യാപനത്തിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലോകത്ത് ഒഴിവാക്കണമെന്ന് ശക്തമായ നിലപാടാണ് കുവൈത്തിനുള്ളത്. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി അബ്ദുൾ റഹ്മാൻ അൽ ഹാഷിം ഇന്നലെ വൈകുന്നേരം സംഘടനയുടെ ജനറൽ അസംബ്ലിയുടെ പ്രഥമ കമ്മിറ്റിക്ക് മുമ്പാകെയാണ് ഈ നിലപാട് വ്യക്തമാക്കിയത്.

രാജ്യങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തുകയും സഹകരണം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഐക്യരാഷ്ട്ര പൂർണവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം ആയുധങ്ങൾ വിവിധ തരം ഗ്രൂപ്പുകളിലേക്ക് എത്തി ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആയുധങ്ങളുടെ അപകടസാധ്യതയെക്കുറിച്ചും മറ്റും ബോധവൽക്കരണ പരിപാടികൾ പ്രചരിപ്പിക്കുന്നതിനായി കുവൈത്ത് നേരത്തെ  ലൈസൻസില്ലാത്ത ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News