മനുഷ്യക്കടത്ത് വ്യാപകമാകുന്നത് ഗുരുതരമായ വെല്ലുവിളിയെന്ന് കുവൈത്ത്

  • 24/10/2022

കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് വ്യാപകമാകുന്നത് ഗുരുതരമായ വെല്ലുവിളിയാണെന്ന് വിലയിരുത്തി കുവൈത്ത്. ഈ ആഗോള പ്രതിസന്ധിയെ നേരിടാന്‍  ദേശീയ ശ്രമങ്ങൾ ആവശ്യമാണ്. മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയുന്നതിനും അടിച്ചമർത്തുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനുള്ള അവലോകനത്തിനിടെ ഫസ്റ്റ് അഡ്വക്കേറ്റ് ജനറൽ, കൗൺസിലർ ബദർ അൽ മസാദ് ആണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ ഐക്യരാഷ്ട്ര കൺവെൻഷനിലെ സ്റ്റേറ്റ് പാർട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഫലപ്രദമായ ദേശീയ സംവിധാനങ്ങളിലൂടെയും അതോറിറ്റികള്‍ തമ്മിലുള്ള ഏകോപനത്തിലൂടെയും ഈ പ്രതിഭാസം ഇല്ലാതാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണം. വ്യക്തികളെയും കുടിയേറ്റക്കാരെ കടത്തുന്നതിന് എതിരായ ഒരു സ്ട്രാറ്റജി രൂപീകരിക്കാന്‍ സാധിക്കണമെന്നും  ബദർ അൽ മസാദ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News