സൂര്യഗ്രഹണം ; കുവൈത്തിൽ നാളെ സ്കൂളുകൾക്ക് അവധി

  • 24/10/2022

കുവൈറ്റ് സിറ്റി : ഒക്‌ടോബർ 25 ചൊവ്വാഴ്‌ച കുവൈറ്റിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നതിനാൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുവൈറ്റിൽ ഉച്ചയ്ക്ക് 1:20 ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചകഴിഞ്ഞ് 2 ന് അതിന്റെ പാരമ്യത്തിലെത്തി 3:44 ന് അവസാനിക്കുമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ സാദൂൻ അറിയിച്ചു. സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണുകൾക്ക് അപകടം വരുത്തുമെന്നും , സൂര്യനെ നോക്കുകയാണെങ്കിൽ പ്രത്യേക ഫിൽട്ടറുകൾ ഉപയോഗിക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News