'ബൈ നൗ പേ ലേറ്റർ ' പരീക്ഷിക്കാനൊരുങ്ങി കുവൈറ്റ് സെൻട്രൽ ബാങ്ക്

  • 24/10/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ആധുനിക സാമ്പത്തിക സാങ്കേതിക വിദ്യകളിൽ പ്രാപ്തമാക്കുന്നതിനും നൂതനമായ ബിസിനസ്സ് മോഡലുകൾ അവതരിപ്പിക്കുന്നകിനും ലക്ഷ്യമിട്ട് കൊണ്ട് 'ഇപ്പോൾ വാങ്ങുക പിന്നീട് പണമടയ്ക്കുക - BUY NOW PAY LATER ' സംവിധാനങ്ങൾ  പരീക്ഷിക്കാനുള്ള അനുമതി നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്.  വിപണിയിൽ അന്തിമമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഉത്പന്നത്തെ പൂർണ്ണമായി വിലയിരുത്തും ഒരു കൂട്ടം സന്നദ്ധ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും പ്രാദേശിക വിപണിയിൽ ലോഞ്ച് ചെയ്‌ത് പരീക്ഷണം നടത്തുന്നതിനുള്ള അനുമതിയാണ് ബാങ്ക് നൽകിയിരിക്കുന്നത്. 

ഉപഭോക്താക്കൾക്കും പൊതുവെ പ്രാദേശിക വിപണിക്കും മൂല്യവർധിത സേവനങ്ങൾ നൽകുന്നതിന് നൂതനമായ ഫിൻടെക് അധിഷ്ഠിത ബിസിനസ്സ് മോഡലുകളെ പിന്തുണയ്ക്കുന്നതിനുള്ള താത്പര്യം സെൻട്രൽ ബാങ്ക് വ്യക്തമാക്കി. പുതിയ ഉത്പന്നം ഉപഭോക്താക്കൾക്ക് പങ്കെടുക്കുന്ന ഓൺലൈൻ റീട്ടെയിലർമാരിൽ നിന്ന് വാങ്ങാനും, പിന്നീട് ഫ്ലെക്സിബിൾ ആയ രൂതിയിൽ ഓൺലൈനായി പണമടയ്ക്കാൻ അനുവദിക്കുകയും ചെയ്യുന്നു. വ്യാപാരിക്ക് തന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നതിനൊപ്പം ബാങ്ക് പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News