ഇന്ത്യൻ എംബസി ആയുർവേദ ദിനം സംഘടിപ്പിച്ചു

  • 24/10/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഏഴാമത് ആയുർവേദ ദിനം സംഘടിപ്പിച്ചു. ഇന്നലെ എംബസിയിലാണ്  പരിപാടി സംഘടിപ്പിച്ചത്. സാംസ്കാരിക വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്‌ക്‌വാദ് ഉദ്‌ഘാടന പ്രസംഗം നടത്തി. ഇന്ത്യ സ്ഥാനപതി സിബി ജോർജിന്റെ പേരിൽ ഊഷ്മളമായ ആശംസകള്‍ അദ്ദേഹം അറിയിച്ചു. ഈ വർഷത്തെ ആയുർവേദ ദിനത്തിന്റെ കേന്ദ്ര പ്രമേയം ‘ഹർ ദിൻ ഹർ ഘർ’ ആണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹ്വാനങ്ങള്‍ അദ്ദേഹം പരാമർശിച്ചു. ഭൂതകാലത്തിൽ നിന്ന് പഠിക്കുന്നതിലൂടെ മാത്രമേ നമുക്ക് നല്ല ഭാവി കെട്ടിപ്പടുക്കാൻ കഴിയൂ. ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി പ്രകൃതിയെ ആരാധിക്കുന്നു. വെള്ളം, ഭൂമി, വായു തുടങ്ങി എല്ലാറ്റിന്റെയും പ്രാധാന്യം നമ്മുടെ വേദങ്ങളിലുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹം പരാമര്‍ശിച്ചു. ആയുർവേദവും യോഗയും എംബസിയുടെ സുപ്രധാന ഘടകമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News