20 ശതമാനം കുവൈത്തികൾ സ്വകാര്യ അപ്പാര്‍ട്ട്മെന്‍റുകളിലാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട്

  • 24/10/2022

കുവൈത്ത് സിറ്റി: രാജ്യത്തെ 20 ശതമാനം പൗരന്മാര്‍ സ്വകാര്യ അപ്പാര്‍ട്ട്മെന്‍റുകളിലാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ഭവനപ്രശ്നമാണ് ഇത് സൂചിപ്പിക്കുന്നത്. ഭവന സംരക്ഷണം ലഭിക്കുന്നതിനുള്ള അഭ്യർത്ഥനകൾക്കായുള്ള നീണ്ട കാത്തിരിപ്പിനൊപ്പം സ്വകാര്യ വിപണിയിലെ ഭൂമിയുടെ വില താങ്ങാന്‍ സാധിക്കാത്തതും ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 

അതിനൊപ്പം വിതരണവും ഡിമാൻഡും തമ്മിലുള്ള പൊരുത്തക്കേട് കാരണമാകുന്നുണ്ട്. ഭവന നിർമ്മാണ മേഖലയിൽ കുവൈത്ത് സമൂഹവും സർക്കാരും നേരിടുന്ന വെല്ലുവിളികൾ സംഗ്രഹിച്ചുകൊണ്ടാണ് കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. കുവൈത്തിലെ ഭവന പ്രശ്‌നം ഭവന സംരക്ഷണത്തിനായുള്ള അഭ്യർത്ഥനകൾക്കായുള്ള നീണ്ട കാത്തിരിപ്പിലും സ്വകാര്യ വിപണിയിലെ ഭൂമിയുടെ വില താങ്ങാനുള്ള കഴിവില്ലായ്മയിലും മാത്രമല്ല, വിതരണവും ഡിമാൻഡും തമ്മിലുള്ള പൊരുത്തക്കേടും ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. താമസക്കാർക്ക് താങ്ങാൻ കഴിയുന്ന ഭവനങ്ങൾ ലഭിക്കാത്ത സാഹചര്യമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News