മാംസത്തിനുള്ളിൽ കഞ്ചാവ്, ഏഷ്യൻ സ്വദേശികളെ പിടികൂടി കുവൈറ്റ് കസ്റ്റംസ്

  • 24/10/2022

കുവൈത്ത് സിറ്റി: ഏഷ്യന്‍ രാജ്യത്ത് നിന്നെത്തിയ വിമാനത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ടെര്‍മിനല്‍ അഞ്ചിലെ യർ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് വരുന്ന ഒരു യാത്രക്കാരന്‍റെ ബാഗിൽ നിന്ന് മാംസത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. ഇതേ വിമാനത്തിൽ നിന്ന് വന്ന മറ്റൊരു യാത്രക്കാരനില്‍ നിന്നും കഞ്ചാവ് കണ്ടെത്തി. കഞ്ചാവിൽ പൊതിഞ്ഞ നോട്ട് കസ്റ്റംസ് ഇൻസ്പെക്ടർ പിടിച്ചെടുക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരന്‍റെ പാന്‍റ് പോക്കറ്റിൽ ഉണ്ടായിരുന്ന ഒരു ക്ലീനക്സ് പേപ്പറിനുള്ളിൽ കഞ്ചാവും അതിന്റെ വിത്തുകളും കണ്ടെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News