ആഗോള ഇ-ഗവൺമെന്റ് ‘വികസന’ സൂചികയിൽ കുവൈത്തിന് 61-ാം സ്ഥാനം

  • 24/10/2022

കുവൈത്ത് സിറ്റി: ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് വികസന സൂചികയിൽ 15 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി കുവൈത്ത്. ആ​ഗോള തലത്തിൽ കുവൈത്ത് ഇപ്പോൾ 61-ാം സ്ഥാനത്താണ്. 2020-ലെ ഇ-പങ്കാളിത്ത സൂചികയിൽ കുവൈത്തിന്റെ റാങ്കിംഗ് 49 സ്ഥാനങ്ങൾ കുറഞ്ഞിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ തലത്തിൽ ഇത് രണ്ട് സ്ഥാനങ്ങൾ പിന്നിലാണ്. അതേസമയം, മനുഷ്യ മൂലധന സൂചിക - വിവരങ്ങളും ആശയവിനിമയ സാങ്കേതികവിദ്യകളും പ്രചരിപ്പിക്കാനും ഉപയോഗിക്കാനുമുള്ള മാനവ വിഭവശേഷിയുടെ കാര്യത്തിൽ മാത്രമാണ് രാജ്യം മെച്ചപ്പെട്ടത്.

2020-ൽ 75-ാം സ്ഥാനത്തായിരുന്നത് 2022ൽ 77-ാം സ്ഥാനത്താണ്. ബാക്കിയുള്ള മറ്റ് സൂചകങ്ങളിൽ എല്ലാം ഇടിവ് വന്നു. കൂടാതെ, 10 നിർദ്ദിഷ്ട ശുപാർശകൾ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നാണ് ഒരു ഔദ്യോഗിക സർക്കാർ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇ-ഗവൺമെന്റ് ഉപയോഗിച്ച് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളിലെ ഗവൺമെന്റുകളുടെ ഡിജിറ്റൽ വളർച്ചയും അതിന്റെ വികസനത്തിന്റെ നില രേഖപ്പെടുത്തുകയാണ് പട്ടികയിലൂടെ ചെയ്യുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News