കുവൈത്തിൽ ഇന്ന് ഭാഗിക സൂര്യഗ്രഹണം; ഗ്രഹണ സമയത്ത് സൂര്യനെ നോക്കുന്നത് അപകടമെന്ന് മുന്നറിയിപ്പ്

  • 25/10/2022

കുവൈതത് സിറ്റി: കുവൈത്ത് ഇന്ന് സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, ഗ്രഹണമുണ്ടായാൽ സൂര്യനെ നേരിട്ട് നോക്കുന്നതിൽ മുന്നറിയിപ്പ് നൽകി നേത്രരോഗ വിദഗ്ധൻ ഡോ. യൂസഫ് അൽ-റുവൈസൻ. ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നത് ചിലരുടെ റെറ്റിനയ്ക്ക് കേടുപാടുകൾ വരുത്തിയേക്കാമെന്നതിനാൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് രശ്മികൾ എന്നിവ മൂലമാണ് കണ്ണിന് പ്രശ്നങ്ങളുണ്ടാവുക. ഈ രശ്മികൾ റെറ്റിനയിലെ വിഷ്വൽ സെന്ററിനെ ബാധിച്ചേക്കാം. സംരക്ഷണ ഗ്ലാസുകളോ വെൽഡർമാർ ഉപയോഗിക്കുന്ന ഗ്ലാസുകളോ പോലും ഉപയോഗിക്കാതെ ആ രശ്മികൾ നോക്കിയാൽ ഏതാനും സെക്കൻഡുകൾക്കോ ​​മിനിറ്റുകൾക്കോ ​​ഉള്ളിൽ ഇത് സംഭവിക്കാം. ഇന്നത്തെ  സൂര്യഗ്രഹണം ഏതാനും മിനിറ്റുകളിലേക്ക് ആണെങ്കിൽ പോലും ഒരു ഉപകരണവും ഇല്ലാതെ നേരിട്ട് നോക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

സൂര്യഗ്രഹണ മുന്നറിയിപ്പിനെത്തുടർന്ന് ഇന്ന്  കുവൈത്തിൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചുണ്ട്, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗ്രഹണ പ്രാർത്ഥന നടത്താൻ ഇമാമുമാരോടും മതപ്രഭാഷകരോടും എൻഡോവ്‌മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. മസ്ജിദ് സെക്ടർ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി പുറപ്പെടുവിച്ച അഡ്മിനിസ്‌ട്രേറ്റീവ് സർക്കുലറിൽ രാജ്യത്തെ ഗവർണറേറ്റുകളിലെ പള്ളികളിൽ ഉച്ചയ്ക്ക് 1.30 ന് പ്രാർത്ഥന നടത്തണമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News