കുവൈത്തിൽ 50ലധികം കുട്ടികളെ പീ‍ഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

  • 25/10/2022

കുവൈത്ത് സിറ്റി: ഹവല്ലി മോൺസ്റ്റർ കേസിന് സമാനമായി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഈജിപ്ഷ്യൻ അധ്യാപകൻ അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസിൽ നിന്ന് നേരിട്ടുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പ്രതിയെ പിടികൂടിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ, ജഹ്‌റ ഗവർണറേറ്റിലെ സ്‌കൂളുകളിൽ മതപഠന വിദ്യാഭ്യാസ അധ്യാപകനായിരുന്നു ഇയാളെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

ഫർവാനിയ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോ​ഗസ്ഥർക്ക് ഒരു പാകിസ്ഥാൻ പ്രവാസിയിൽ നിന്ന് തന്റെ എട്ട് വയസുള്ള മകനെ പലചരക്ക് കടയിലേക്ക് പോകുമ്പോൾ ലൈംഗികമായി പീഡിപ്പിപ്പിച്ചതായി റിപ്പോർട്ട് ലഭിച്ചിരുന്നു. കുട്ടി പീഡനത്തിനിരയായ സ്ഥലത്ത് ഡിറ്റക്ടീവുകൾ എത്തി കടകളിലെയും താമസ കെട്ടിടങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. പ്രതി മറ്റൊരു കുട്ടിയെയും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അധികൃതർക്ക് ലഭിച്ചത്. 

പ്രതി ഉപയോ​ഗിച്ചിരുന്ന വാഹനം കണ്ടെത്താൻ സാധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനിടെ  ഒരു അറബ് കുട്ടിയെ ആക്രമിക്കുന്നതിന്റെ മൂന്നാമത്തെ വീഡിയോയും ലഭിച്ചു. വാഹനം പരിശോധിച്ചതിൽ നിന്നാണ് അധ്യാപകന്റേതാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. 50ലധികം കുട്ടികളെ പ്രതി പീ‍ഡനത്തിനിരയാക്കിയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News