തുറിച്ച് നോക്കിയെന്ന് ആരോപിച്ച് യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

  • 25/10/2022

മുംബൈ: യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുംബൈയിലാണ് ദാരുണമായ സംഭവം. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ മാട്ടുംഗയില്‍ ഒരു റെസ്റ്റോറന്റിന് സമീപത്താണ് സംഭവം ഉണ്ടായത്. കോള്‍ സെന്‍റര്‍  ജീവനക്കാരനായ റോണിത് ഭലേക്കർ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. 

സംഭവ സമയം ഒരു സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു റോണിത്. ഈ സമയം അതുവഴി പോയ യുവാക്കളാണ് തങ്ങളെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് യുവാവിനോട് തര്‍ക്കിച്ചത്. തര്‍ക്കം അടിപിടിയിലേക്കും കൊലപാതകത്തിലേക്കും എത്തുകയായിരുന്നു.  

ബെല്‍റ്റ് ഉപയോഗിച്ചും കൈകള്‍ കൊണ്ട് ഇടിച്ചും മൂന്നംഗ സംഘം യുവാവിനെ മര്‍ദിച്ചവശനാക്കി. യുവാവിന്‍റെ നെഞ്ചിലും വയറ്റിലും അടിയേറ്റു. സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞ് വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതികളായ മൂന്ന് പേരെയും പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related News