കുവൈത്തിലെ സയന്റിഫിക്ക് സെന്ററിൽ സൂര്യഗ്രഹണം വീക്ഷിച്ചത് നൂറുകണക്കിന് ആളുകൾ

  • 25/10/2022

കുവൈത്ത് സിറ്റി: ഭാഗിക സൂര്യഗ്രഹണം എന്ന പ്രതിഭാസം വീക്ഷിക്കുന്നതിനായി നൂറുകണക്കിന് ആളുകൾ സയന്റിഫിക്ക് സെന്ററിൽ ഒത്തുകൂടി. വിവിധ പ്രായത്തിലുള്ള ആളുകളാണ് സൂര്യ​ഗ്രഹണം കാണാനെത്തിയത്. പൊതുജനങ്ങൾക്ക് ഗ്രഹണം കാണാൻ കേന്ദ്രം വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് 1.20നാണ് കുവൈത്തിന്റെ ആകാശത്ത് ​ഗ്രഹണം കാണാൻ സാധിച്ചത്. ഭാഗിക സൂര്യഗ്രഹണം വൈകുന്നേരം 3.44 വരെ ദൃശ്യമായി .

2027 ഓഗസ്റ്റ് രണ്ട് വരെ കുവൈത്തിന്റെ ആകാശം മറ്റൊരു ഗ്രഹണ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കില്ലെന്നും സമ്പൂർണ ഗ്രഹണം എന്ന പ്രതിഭാസത്തെ സംബന്ധിച്ചിടത്തോളം കുവൈത്തിന്റെ ആകാശം 2034 മാർച്ച് 20 വരെ സാക്ഷ്യം വഹിക്കില്ലെന്നും സയന്റിഫിക് ക്ലബ്ബിലെ ജ്യോതിശാസ്ത്ര വിഭാഗം ഡയറക്ടർ ഈസ അൽ-നസ്റല്ല അറിയിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News