മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർ ഭക്ഷണം കൊണ്ട് വരുന്നതിന് വിലക്കേർപ്പെടുത്തി കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 25/10/2022

കുവൈത്ത് സിറ്റി: ഇറാഖ്, സിറിയ, ലെബനൻ എന്നീ 3 രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർ വ്യക്തിഗത ഉപയോഗത്തിനായി ഭക്ഷണം കൊണ്ട് വരുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളോട് നിർദേശിച്ച് ആരോ​ഗ്യ മന്ത്രാലയം. ചില അയൽരാജ്യങ്ങളിൽ കോളറ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News