കുവൈത്തിലെ സ്‌കൂളുകളിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശമില്ല

  • 26/10/2022

കുവൈത്ത് സിറ്റി: സ്‌കൂളുകളിൽ മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിലെ പൊതുജനാരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും വൃത്തങ്ങൾ സ്ഥിരീകരിച്ചു. ചുമ, ജലദോഷം, പനി, ഛർദ്ദി തുടങ്ങിയ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കളോ രക്ഷിതാക്കളോ കുട്ടികളെ സ്‌കൂളിൽ അയക്കരുത്. ഇക്കാര്യം സ്‌കൂളിന്റെ അഡ്മിനിസ്ട്രേഷനെ അറിയിക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ, ബന്ധപ്പെട്ട വിദ്യാർത്ഥികളെ പ്രത്യേക പരീക്ഷ എഴുതാൻ അനുവദിക്കും.

കൂടാതെ, മന്ത്രാലയത്തിലെ നിരവധി ജീവനക്കാർക്കും ചില ഉദ്യോഗസ്ഥർക്കും സീസണൽ ഇൻഫ്ലുവൻസ ബാധിച്ചിട്ടുണ്ട്. രോഗത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ വിശ്രമം ആവശ്യമായതിനാൽ അവരിൽ ചിലർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സീസൺ മാറുമ്പോഴെല്ലാം ഇത് സാധാരണമായതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News