വേനൽക്കാലത്ത് കുവൈത്തിൽ ഒരു മില്യൺ വിമാന ടിക്കറ്റുകളുടെ വിൽപ്പന നടന്നു

  • 26/10/2022

കുവൈത്ത് സിറ്റി: കൊവി‍ഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് ശേഷം നിയന്ത്രണങ്ങൾ എല്ലാം നീങ്ങി വിമാന സർവ്വീസുകൾ ആരംഭിച്ചതോടെ വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാക്ഷ്യം വഹിച്ചത്  യാത്രക്കാരുടെ വൻ ഒഴുക്കിന്. രാജ്യത്ത് നിന്ന് പുറപ്പെടുന്നവരുടെയും എത്തിച്ചേരുന്നവരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഏകദേശം 121.5 മില്യൺ ദിനാർ ചെലവ് വരുന്ന ഏകദേശം ഒരു മില്യൺ ടിക്കറ്റുകളാണ് അംഗീകൃത ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾ ഇഷ്യൂ ചെയ്തത്.

ജനുവരി മുതൽ കഴിഞ്ഞ ജൂലൈ വരെയുള്ള കാലയളവിൽ ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള മൊത്തം ലാഭം ഏകദേശം 240 മില്യൺ ദിനാർ ആണ്. 202 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 72 ശതമാനം വർധനവാണ് വന്നിട്ടുള്ളത്. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ഇഷ്യൂ ചെയ്ത യാത്രാ ടിക്കറ്റുകളുടെ എണ്ണം ഏകദേശം 2.123 മില്യൺ ആണ്. 2021ലെ ഇതേ കാലയളവിൽ ഇത് 788,000 ടിക്കറ്റുകൾ ആയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി ഇക്കാര്യത്തിൽ നിർണായകമായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News