കുവൈത്തിൽ കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്റെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • 26/10/2022

കുവൈത്ത് സിറ്റി: ഖൈത്താൻ, ഫർവാനിയ മേഖലകളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മത വിദ്യാഭ്യാസ അധ്യാപകന്റെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഈജിപ്ഷ്യനായ അധ്യാപകൻ ഏകദേശം ഒമ്പത് വർഷം മുമ്പാണ് കുവൈത്തിലേക്ക് വന്നത്. ജഹ്‌റയിലെ ഒരു മിഡിൽ സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു. ഇയാൾ വൈകുന്നേരം ആറ് മണിക്ക് ചില സമയങ്ങളിൽ ഖൈത്താൻ പ്രദേശത്തേക്കും മറ്റ് ചിലപ്പോൾ ഫർവാനിയയിലേക്കും പോയി കുട്ടികളെ പിടിയിലാക്കുകയാണ് ചെയ്തിരുന്നത്.

പ്രതിയെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്. മാതാപിതാക്കൾ സമാനമായ റിപ്പോർട്ടുകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മറ്റ് അഞ്ച് കേസുകൾ കൂടെ ഇയാൾക്കെതിരെ ഫയൽ ചെയ്തു. ഇതോടെ അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായ ആറ് കുട്ടികളുടെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അധ്യാപകൻ ലൈംഗികമായി ദുരുപയോഗം ചെയ്തത് പ്രവാസികളായ കുട്ടികളാണ്. ഈജിപ്തിൽ നിന്നുള്ള മൂന്ന് കുട്ടികൾ, ലെബനൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ കുട്ടികൾ എന്നിങ്ങനെയാണ് ആക്രമിക്കപ്പെട്ടത്. വരുന്ന ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കും. അൻപതോളം കുട്ടികളെ പീഡിപ്പിച്ചതായാണ് ഇയാൾ വെളിപ്പെടുത്തിയത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News