കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ കുവൈറ്റ് ഫയർഫോഴ്‌സിന് പുതിയ ഉപകരണങ്ങൾ

  • 26/10/2022

കുവൈറ്റ് സിറ്റി : കെഎഫ്‌എഫ് വർക്ക്‌ഷോപ്പിൽ കെട്ടിടങ്ങളിലും മറ്റും തീ അണയ്ക്കുന്നതിനായി പരിഷ്‌കരിച്ച ഫയർ എഞ്ചിന്റെ പ്രദർശനത്തിൽ കുവൈറ്റ് ഫയർഫോഴ്‌സ് ചീഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മിക്രാദ്, ഡെപ്യൂട്ടി ചീഫ് ഫോർ എൻജിനീയറിങ് ആൻഡ് ഐടി മേജർ ജനറലിന്റെ മൂസ ഹുസൈൻ എന്നിവർ പങ്കെടുത്തു. 

കെഎഫ്എഫ് വർക്ക്ഷോപ്പ് അഗ്നിശമന സേനാംഗങ്ങളെ അവരുടെ ചുമതലകളിൽ സഹായിക്കുന്നതിന് പരിഷ്കരിച്ച മെഷീനുകളും ഉപകരണങ്ങളും പ്രദർശിപ്പിച്ചു. ഫയർ എഞ്ചിനുകളിൽ വെർട്ടിക്കൽ വാട്ടർ ബ്ലോവർ ഘടിപ്പിച്ച്  വെള്ളം ആറോളം മീറ്റർ ഉയരത്തിൽ എത്തിച്ചു തീയണക്കാൻ കൂടുതൽ സൗകര്യപ്രദമാക്കുന്ന സംവിധാനമാണ് പ്രദർശിപ്പിച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News