കൊവിഡ് മഹാമാരിയുടെ തുടക്കത്തിന് ശേഷം കുവൈത്ത് വിട്ടുപോയത് 382,000 പ്രവാസികൾ; ഇന്ത്യക്കാർ മുന്നിൽ

  • 26/10/2022


കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് റിപ്പോർട്ട്. വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് ഇപ്പോഴും കുറവാണ്.  2019ലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനേക്കാൾ 11.4 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരിയുടെ വരവിന് ശേഷം 382,000 പ്രവാസികളാണ് കുവൈത്ത് വിട്ടുപോയത്. 

2022ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യ വ്യത്യസ്തമായ തലത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ അത് 3.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. കുവൈത്തി പൗരന്മാരുടെ വളർച്ചാ നിരക്കിൽ വ്യത്യാസമൊന്നും വന്നിട്ടില്ല. കഴിഞ്ഞ രണ്ടര വർഷത്തിലും വാർഷികാടിസ്ഥാനത്തിൽ രണ്ട് ശതമാനം എന്ന നിലയിലാണ് ജനസംഖ്യയിലെ കുവൈത്തി പൗരന്മാരുടെ വളർച്ചാ നിരക്ക്.‌‌

ലേബർ മാർക്കറ്റിൽ കഴിഞ്ഞ വർഷം കുവൈത്തി പൗരന്മാരുടെ തൊഴിൽ നിരക്കിൽ ഗണ്യമായ വർധനയുണ്ടായി. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടിയതാണ് ഇതിന്റെ കാരണം. കുവൈത്തി പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 5.2 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. ഇത് 2016ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. രാജ്യത്തേക്ക് എത്തുന്നവരുടെ കാര്യത്തിൽ ഇന്ത്യക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കുറവ് വന്നിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ‌ 15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. രണ്ടാമതുള്ളത് ഈജിപ്തിൽ നിന്നുള്ളവരാണ്. കുവൈത്തിലെ മൊത്തം ജനസംഖ്യയിൽ ഇന്ത്യക്കാരുടെ അനുപാതം 19 ശതമാനമായി ആയി കുറഞ്ഞു, 2019 ൽ ഇത് 22 ശതമാനം ആയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News