കോവിഡ് XBB അതിവേ​ഗം പടരും, കുവൈത്തിൽ പ്രത്യേക വാക്സിനേഷൻ വേണമെന്ന് ആവശ്യം

  • 27/10/2022

കുവൈത്ത് സിറ്റി: കൊവിഡിന്റെ മറ്റ് വകഭേദങ്ങളെക്കാൾ അതിവേ​ഗം പടരുന്നതാണ് എക്സ് ബി ബിയെന്ന് സാംക്രമിക രോ​ഗ വിദ​ഗ്ധൻ ഡോ. ​ഗാനെം അൽ ഹെജലിയൻ. ഇത്തരത്തിലുള്ള വകഭേദങ്ങൾക്ക് കുവൈത്തിൽ ഇപ്പോൾ ഇല്ലാത്ത പ്രത്യേക വാക്സിനേഷൻ ആവശ്യമാണ്. ഒരേ സമയം കൊവിഡും സീസണൽ ഫ്ലൂ അണുബാധയും ഉണ്ടാകാനുള്ള അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇങ്ങനെയുണ്ടായാൽ അത് മരണത്തിലേക്ക് നയികുന്ന അപകടകരമായ സാഹചര്യമാണെന്ന്  അൽ ഹെജലിയൻ പറഞ്ഞു.

ഇൻഫ്ലുവൻസ അണുബാധ കൊറോണ വൈറസിന് കടുത്ത പ്രതിരോധശേഷി വർധിപ്പിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിരന്തരം കഴുകുക, ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ മുൻകരുതലുകളും പ്രതിരോധ നടപടികളും ഈ സമയത്ത് എല്ലാവരും സ്വീകരിക്കണം. പ്രായമായവരും വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളുള്ളവരും, പ്രത്യേകിച്ച് പ്രമേഹരോഗികളും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നാല് തരം ഇൻഫ്ലുവൻസ വൈറസുകൾക്കെതിരെ പരിരക്ഷ നൽകുന്ന സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News