കുവൈത്തിൽ ബാച്ചിലർമാർ താമസിക്കുന്ന 250 പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 27/10/2022

കുവൈത്ത് സിറ്റി: നിയംലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ഷുവൈഖ് ഇൻഡസ്ട്രിയൽ പ്രദേശത്ത് വിപുലമായ പരിശോധന ക്യാമ്പയിൻ നടത്താൻ വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് സംഘം തയ്യാറെടുക്കുന്നു. കടുത്ത നിയമലംഘനങ്ങളെക്കുറിച്ച് ധാരാളം പരാതികൾ ഉയർന്നതിനാൽ ഇത് വെച്ചുപൊറുപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ക്യാമ്പയിനിൽ മുഴുവൻ പ്രദേശവും ഉൾപ്പെടുത്തുമെന്ന് ടീം ഡെപ്യൂട്ടി ഹെഡ് അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു.

നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്യാമ്പയിനുകളുടെ ഒരു പരമ്പരയുടെ ഭാഗം തന്നെയാണ് ഇതും. വടക്കൻ ഗവർണറേറ്റുകളിൽ നിന്ന് ഈ മാസത്തെ കറന്റ് മോഷണം, ഫ്യൂസുകൾ മാറ്റൽ, മാലിന്യ കേസുകൾ, വിപുലീകരണങ്ങൾ ലംഘിക്കൽ എന്നിവയ്ക്കിടയിലുള്ള വിവിധ കേസുകളുടെ പിടിച്ചെടുക്കലിന്റെയും തെളിവിന്റെയും 13 രേഖകളാണ് എത്തിയത് .ബാച്ചിലേഴ്‌സ് കമ്മിറ്റിയുടെ സഹകരണത്തോടെ വടക്കൻ മേഖലയിൽ ബാച്ചിലേഴ്‌സ് പ്രോപ്പർട്ടികളുടെ വൈദ്യുതി വിച്ഛേദിക്കുന്ന നടപടി വേ​ഗത്തിലാക്കിയിട്ടുണ്ട്. ഫർവാനിയ, ജഹ്റ ​ഗവർണറേറ്റുകളിലെ ബാച്ചിലർമാർ താമസിക്കുന്ന 250 പ്രോപ്പർട്ടികളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News