റെസിഡൻസി ഇടപാടുകൾ പൂർത്തിയാക്കുന്നതും ട്രാഫിക് പിഴ അടക്കലുമായി ബന്ധിപ്പിക്കുന്നത് നിർത്തിവച്ചു

  • 28/10/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരം, പൗരന്മാരുടെയും താമസക്കാരുടെയും ഇടപാടുകൾ പൂർത്തിയാക്കുന്നത് ട്രാഫിക് പിഴ അടയ്ക്കുന്നതുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം കൂടുതൽ പഠനത്തിനായി താൽക്കാലികമായി നിർത്തിവച്ചു. ഇന്നലെ മുതൽ പ്രവർത്തിക്കേണ്ടിയിരുന്ന റെസിഡൻസി, ഇമിഗ്രേഷൻ വകുപ്പുകൾ ഉൾപ്പെടെയുള്ള മന്ത്രാലയങ്ങളിലെയും സർക്കാർ ഏജൻസികളിലെയും പൗരന്മാരുടെയും താമസക്കാരുടെയും ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള വ്യവസ്ഥയാണ് തത്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News