കുവൈത്തിൽ പ്രവാസി താമസ പ്രദേശങ്ങളിൽ അക്രമങ്ങൾ വർധിക്കുന്നു ; നിയമ ലംഘകരെ നാടുകടത്തും

  • 28/10/2022

കുവൈത്ത് സിറ്റി: സുരക്ഷ വർധിപ്പിക്കുന്നതിനും അക്രസംഭവങ്ങളിലോ മറ്റെന്തെങ്കിലും മോശം പെരുമാറ്റത്തിലോ ഏർപ്പെടുന്ന പ്രവാസികളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ നിയമം മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമല്ലാത്തതിനാൽ നാടുകടത്തൽ കേസുകൾക്ക് മന്ത്രാലയത്തിൽ നിന്നോ അണ്ടർ സെക്രട്ടറിയിൽ നിന്നോ തീരുമാനമൊന്നും ആവശ്യമില്ല.  പ്രത്യേകിച്ചും സമഗ്രമായ അന്വേഷണങ്ങൾക്ക് ശേഷമാണ് നാടുകടത്തൽ നടപ്പാക്കാറുള്ളത്.

ഹവല്ലി, മഹ്ബൗല, സാൽമിയ, അൽ റെഗ്ഗെ മേഖലകളിൽ അക്രമ സ്വഭാവങ്ങളും വഴക്കുകളും വർധിച്ചതിനെ തുടർന്നാണ് നടപടി. നാടുകടത്തലിൽ കുവൈത്ത് സന്ദർശിക്കുന്നതിൽ നിന്നുള്ള സമ്പൂർണ വിലക്ക് ഉൾപ്പെടും. ചില പ്രവാസികളെ യാത്രാ ചെലവുകൾക്ക് പണം ഈടാക്കാതെ സൗജന്യമായി നാടുകടത്തുന്നുണ്ട്. എന്നാൽ, ഇത് തുടരേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതർ. നാടുകടത്തപ്പെട്ടവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ചെലവുകൾ കൂടെ വഹിക്കേണ്ടി വരും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News