ഇന്ത്യൻ എംബസി സ്റ്റേറ്റ് ഫെസിലിറ്റേഷൻ 'ഇവന്റ് - ഗോവ' സംഘടിപ്പിച്ചു

  • 28/10/2022

കുവൈത്ത് സിറ്റി: ടൂറിസം, നിക്ഷേപ അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ എംബസി സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റ് - ഗോവ സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡറെ പ്രതിനിധീകരിച്ച് ഫസ്റ്റ് സെക്രട്ടറി (കൊമേഴ്‌സ്) ഡോ. വിനോദ് ഗെയ്‌ക്‌വാദ് ഏവരെയും സ്വാഗതം ചെയ്തു. കുവൈത്തില്‍ പ്രചാരമുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഗോവയെന്ന് അദ്ദേഹം പറഞ്ഞു. മനോഹരമായ ബീച്ചുകൾ, നൈറ്റ് ലൈഫ്, ഏറ്റവും രുചികരമായ ഭക്ഷണം, ആവേശകരമായ വാട്ടർ സ്‌പോർട്‌സ്, ഫുട്‌ബോൾ എന്നിവയുള്ള ഗോവ ലോകോത്തര ലക്ഷ്യസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗോവ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, ഗോവ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രൊമോഷൻ ബോർഡ്, ഗോവ ടൂർ എന്നിവർ വിശദമായ വെർച്വൽ അവതരണം ചടങ്ങില്‍ നൽകി. ഗോവ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ അവതരണം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര സാധ്യതകളെ കേന്ദ്രീകരിച്ചായിരുന്നു. ഇൻവെസ്റ്റ് ഗോവ 2022 എന്ന ലക്ഷ്യത്തോടൊപ്പം ഗോവയിലെ നിക്ഷേപത്തിനുള്ള അവസരങ്ങളും വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News