കുവൈത്തിൽ കാലാവധി കഴിഞ്ഞ കോസ്മറ്റിക്കുകളുടെ വിൽപ്പന; കമ്പനി പൂട്ടിച്ചു

  • 28/10/2022

കുവൈത്ത് സിറ്റി: ഏകസ്പയറി ഡേറ്റ് കഴിഞ്ഞ കോസ്മറ്റിക്കുകളുടെ വിൽപ്പന നടത്തിയ കമ്പനി അടച്ചുപൂട്ടി വാണിജ്യ മന്ത്രാലയം. ആഭ്യന്തരം, ആരോഗ്യം, അഗ്നിശമന, മുനിസിപ്പാലിറ്റി, വൈദ്യുതി, ജലം മന്ത്രാലയങ്ങളുമായി സഹകരിച്ച് സാൽമിയ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ്  ഏഴ് സ്റ്റോറുകളും രണ്ട് വെയർഹൗസുകളും ഉപയോഗിക്കുന്ന ഒരു കമ്പനിയുടെ നിയമലംഘനം വാണിജ്യ മന്ത്രാലയം കണ്ടെത്തിയത്. കാലഹരണപ്പെട്ട നിരവധി തരം എണ്ണകൾ, മുടി ഷാംപൂകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയവ കാലഹരണപ്പെടൽ തീയതികൾ പ്രിന്ററും സ്റ്റാമ്പുകളും ഉപയോഗിച്ച്  എക്സ്പയറി ഡേറ്റ് മാറ്റി വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന വസ്തുക്കൾ വിറ്റതിനാണ് വാണിജ്യ മന്ത്രാലയം കടുത്ത നടപടികൾ സ്വീകരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News