സ്തനാർബുദം തുടക്കത്തിലേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി കുവൈറ്റ് റെഡ് ക്രെസന്റ്

  • 28/10/2022

കുവൈത്ത് സിറ്റി: സ്തനാർബുദം തുടക്കത്തിലേ കണ്ടെത്തുന്നതിന്റെയും അതിനെ കുറിച്ച്  ബോധവൽക്കരണം നടത്തുന്നതിന്റെയും  പ്രാധാന്യം വ്യക്തമാക്കി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി. നേരത്തെ കണ്ടെത്താനായാൽ  ചികിത്സയിലൂടെ സ്തനാർബുദം സുഖപ്പെടുത്താൻ സാധിക്കും. അവന്യൂസ് മാളിൽ നടക്കുന്ന സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി ഇക്കാര്യം ഊന്നിപ്പറഞ്ഞത്. 

സ്തനാർബുദം സംബന്ധിച്ച ക്യാമ്പയിൻ സമൂഹത്തെ ബോധവൽക്കരിക്കുക, വിവിധ രോഗനിർണ്ണയ രീതികളിലും ചികിത്സകളിലും വന്നിട്ടുള്ള ആരോ​ഗ്യ രം​ഗത്തെ പുരോഗതി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒക്ടോബറിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കാൻസർ തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശരിയായ ചികിത്സാ രീതികളിലേക്ക് അവരെ നയിക്കുന്നതിനും അസോസിയേഷൻ എപ്പോഴും സ്ത്രീകളെ ബോധവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും  അൽ ഹസാവി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News