കുവൈറ്റ് മൃഗശാല; ചിലവ് അര മില്യൺ ദിനാർ, കാണാൻ ഒരാളുപോലുമില്ല.

  • 28/10/2022

കുവൈത്ത് സിറ്റി: ഒമാരിയയിലെ മൃഗശാല തുറക്കണമെന്നുള്ള ആവശ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും വിഷയത്തില്‍ നടപടികളില്ല. കൊവി‍ഡ് മഹാമാരിയുടെ പ്രതിസന്ധി ഉയര്‍ന്ന 2020 മാര്‍ച്ചിലാണ് മൃഗശാല പൂട്ടിയത്. അടച്ചുപൂട്ടിയിട്ടും മൃഗശാലയിലെ സൗകര്യങ്ങൾ കാര്‍ഷിക അതോറിറ്റി കൃത്യമായി പരിപാലിക്കുന്നുണ്ട്. മൃഗങ്ങള്‍ ഒന്നും മരിക്കാതിരിക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ചെയ്യുന്നുമുണ്ട്. അതുവഴി വൻ സാമ്പത്തിക നഷ്ടമാണ് വന്നുകൊണ്ടിരിക്കുന്നത്.

മൃഗശാലയിലേക്ക്  ഭക്ഷണങ്ങൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ടെൻഡർ നൽകുന്നതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി അധികൃതരില്‍ നിന്ന് കാര്‍ഷിക അതോറിറ്റി അടുത്തയിടെ അംഗീകാരം നേടിയിരുന്നു. ഇതിന് 459,000 ദിനാർ ആണ് ചെലവ് വരുന്നത്. അതേസമയം, സമഗ്രമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും ആവശ്യമായ ജോലികൾ പൂർത്തിയാക്കാന്‍ സാധിക്കാത്തതിനാലും ഒമരിയ മൃഗശാല എന്ന് തുറക്കുമെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News