കുവൈത്തിൽ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം

  • 29/10/2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന്  വീണ് ഇന്ത്യക്കാരനായ പ്രവാസി മരിച്ചു. മിന അബ്‍ദുള്ള പ്രദേശത്തെ നിര്‍മ്മാണം പുരോഗമിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത് പ്രകാരം ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫോറന്‍സിക്ക് പരിശോധന നടത്തുകയും മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News