11 കെവി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കുവൈറ്റിൽ പ്രവാസിക്ക് ദാരുണാന്ത്യം

  • 29/10/2022

കുവൈത്ത് സിറ്റി: വഫ്ര മേഖലയിലെ ഒരു ഫാമിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ബസ് ഡ്രൈവർ 11 കെവി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. വഫ്ര കാർഷിക മേഖലയായ റോഡ് 400 ലെ 11 കെവി ഓവർഹെഡ് ലൈനിലാണ് അപകടം ഉണ്ടായത്. പാകിസ്ഥാൻകാരനായ പ്രവാസിയാണ് മരിച്ചത്. മരണപ്പെട്ടയാൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് വൈദ്യുതി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എമർജൻസി ടീമുകൾ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News