സന്ദര്‍ശകരെ വിസ്മയിപ്പിച്ച് ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ പ്രദർശനം കുവൈത്തിൽ

  • 30/10/2022

കുവൈത്ത് സിറ്റി: സന്ദര്‍ശകരെ വിസ്മയിപ്പിച്ച് ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ പ്രദർശനം. മുൻ നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനെമിന്‍റെയും നിരവധി സ്വകാര്യ കമ്പനികളുടെയും സ്പോൺസർഷിപ്പിന് കീഴിലാണ്  ക്യൂ 8 ഓൾഡ് കാർസ് ടീം 2022-2023 സീസണിലെ ഏറ്റവും വലിയ വിന്റേജ് കാർ സംഗമം മറീന ക്രസന്‍റിൽ സംഘടിപ്പിച്ചത്. 70 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച വിന്റേജ് കാറുകൾ പ്രദര്‍ശനത്തിന്‍റെ വലിയ ആകര്‍ഷണമായി മാറി. 

കുവൈത്ത് സൊസൈറ്റി ഫോർ കെയർ ഓഫ് കാൻസറിന്റെ  പങ്കാളിത്തത്തിലൂടെ കാൻസർ രോഗികൾക്ക് സഹായം നല്‍കുന്നതിനാണ് പ്രദര്‍ശനം ഒരുക്കിയത്. ഇത്തരത്തിലുള്ള കാറുകൾ ഹോബിയായി സ്വന്തമാക്കുന്ന കുവൈത്തി വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ബാറ്റ്മാൻ, മിസ്റ്റർ ബീൻ തുടങ്ങിയ ജനപ്രിയ സിനിമാ കഥാപാത്രങ്ങളുടെ വിന്റേജ് കാറുകളുടെ സാന്നിധ്യം പ്രദർശനത്തിലുണ്ടായിരുന്നു. നിരവധി സന്ദര്‍ശകരാണ് വെള്ളിയാഴ്ച  മറീന ക്രസന്‍റിലേക്ക് ഒഴുകിയെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News