കുവൈത്തിലെ ഉപയോഗിച്ച ടയറുകള്‍ കയറ്റുമതി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു

  • 30/10/2022

കുവൈത്ത് സിറ്റി: ടയർ റീസൈക്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മേൽനോട്ടത്തിൽ അവ കയറ്റുമതി ചെയ്യാനുള്ള പ്രവര്‍ത്തനത്തില്‍. ദശലക്ഷക്കണക്കിന് ഉപയോഗിച്ച ടയറുകൾ സൗത്ത് സാദ് അൽ അബ്‍ദുള്ള പ്രദേശത്ത് നിന്ന് അൽ സാൽമിയിലെ റീസൈക്ലിംഗ് ഫാക്ടറി ഏരിയയിലേക്ക് മാറ്റിയതിന് ഒരു വർഷത്തിന് ശേഷമാണ് അവ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നത്. ഉപയോഗിച്ച ടയറ് മൂലം പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാനും അവയിൽ നിന്ന് പ്രയോജനം നേടാനും ലക്ഷ്യമിട്ടാണ് കയറ്റുമതി. 

പ്രദേശത്ത് 17 വർഷത്തിലേറെയായി അടിഞ്ഞുകൂടിയ ഏകദേശം 42 മില്യണ്‍ ടയറുകളാണ്  2021 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പരിസ്ഥിതി അതോറിറ്റി മാറ്റിയത്. ഒന്നര ലക്ഷം ഫ്രെയിമുകളുമുണ്ടായിരുന്നു. ഫാക്ടറിയുടെ പ്രതിവർഷ ഉൽപ്പാദന ശേഷി ഒന്നര മില്യണ്‍ ടയറുകളാണെന്നാണ് കണക്കാക്കപ്പെടുന്നത്. തുടർച്ചയായ പ്രവർത്തനവും സഹായ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്‍റെയും സാഹചര്യത്തിൽ ഇത് ഉടൻ തന്നെ പ്രതിവർഷം 4.5 മില്യണ്‍ ടയറുകളായി ഉയർത്താമെന്നാണ് വിലയിരുത്തല്‍.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News