വ്യാജ ചികിത്സ; കുവൈത്തിൽ പ്രവാസികൾ അറസ്റ്റില്‍

  • 30/10/2022

കുവൈത്ത് സിറ്റി: ലൈസന്‍സ് ഇല്ലാതെ ചികിത്സ നല്‍കിയിരുന്ന രണ്ട്  പ്രവാസികൾ  അറസ്റ്റില്‍. മാന്‍പവര്‍ അതോറിറ്റി ഇന്‍സ്പെക്ടര്‍മാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം പ്രതിനിധികള്‍, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറബ് പൗരത്വമുള്ള  ഇവർ  ടിഷ്യൂകൾക്കും സന്ധികൾക്കുമുള്ള  ചികിത്സയാണ് ലൈസന്‍സ് ഇല്ലാതെ നടത്തിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളിൽ പോയി ചികിത്സ നടത്തുന്നതിന് 60 ദിനാർ ഈടാക്കിയിരുന്നു. 

ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് വിഷയം പബ്ലിക് പ്രോസിക്യൂഷനും മെഡിക്കൽ റെസ്‌പോൺസിബിലിറ്റി അതോറിറ്റിക്കും റഫർ ചെയ്യുമെന്ന് പ്രൊട്ടക്ഷൻ സെക്ടർ ഫോർ മാൻപവർ ഡെപ്യൂട്ടി ഡയറക്ടർ ജനറലും മന്ത്രിസഭ കൗൺസിൽ ജോയിന്റ് കമ്മിറ്റി ചെയർമാനുമായ മുബാറക് അല്‍ ജഫൂര്‍ പറഞ്ഞു. അനധികൃതമായി ചികിത്സ നടത്തുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്വകാര്യ ആരോഗ്യ മേഖലയിലെ ജോലിയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News