ഷർക്കിലും ഗ്രാനഡയിലും ആരോഗ്യ കേന്ദ്രങ്ങള്‍ തുറക്കാന്‍ ആരോഗ്യ മന്ത്രാലയം

  • 30/10/2022

കുവൈത്ത് സിറ്റി: ഷർക്കിലും ഗ്രാനഡയിലും ആരോഗ്യ കേന്ദ്രങ്ങള്‍ തുറക്കാന്‍ ആരോഗ്യ മന്ത്രാലയം. രോഗികൾക്കും സന്ദർശകർക്കും എല്ലാ സൗകര്യങ്ങളും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിനും സേവനങ്ങളുടെയും നിലവാരം ഉയര്‍ത്തുന്നതിനുമായാണ് പൊതു ആശുപത്രികള്‍ ആരംഭിക്കുന്നത്. രോഗികളുടെ താമസ സ്ഥലത്തിന് സമീപമുള്ള പൊതു ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്ന എന്ന ലക്ഷ്യത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിന്‍റെ സംവിധാനങ്ങള്‍ ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നത്. താമസസ്ഥലത്തോട് ചേർന്നുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പാക്കും. ദസ്മാൻ ഹെൽത്ത് സെന്ററിന് ബദലായി ഷാർഖ് മേഖലയിൽ ഒരു ആരോഗ്യ കേന്ദ്രം അനുവദിക്കുന്നതിനുള്ള ഭാവി പരിപാടികളും ആരോഗ്യ മന്ത്രാലയം വിഭാവനം ചെയ്യുന്നുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News