ബ്രിട്ടീഷ് ഹണി എക്സിബിഷനിൽ കുവൈത്ത് ഓർഗാനിക് സിദറിന് ഒന്നാം സ്ഥാനം

  • 30/10/2022

കുവൈത്ത് സിറ്റി: 2022ലെ ബ്രിട്ടീഷ് തേൻ മേളയിൽ അന്താരാഷ്ട്ര മത്സരത്തിൽ ബി ഓർഗാനിക് എപ്പിയറുകളിൽ നിന്നുള്ള വിശിഷ്ട കുവൈത്ത് സിദ്ർ തേൻ ഒന്നാം സ്ഥാനം നേടി. ഈ മത്സരം ലോകത്തിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. അതിൽ 2088 സാമ്പിളുകൾ പ്രദർശിപ്പിച്ചിരുന്നത്. ഇതാദ്യമായാണ് ഒരു അറബ് ബീ കീപ്പറിന് ഈ ബഹുമതി ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓരോ കുവൈത്തി, ഗൾഫ്, അറബ് ബീ കീപ്പർമാർക്കുമുള്ളതാണ് ഈ വിജയമെന്ന് വിദഗ്ധൻ ഡോ. ഈസ അൽ ഇസ പറഞ്ഞു. ഈ വിജയം കുവൈത്തിലെ അമീറിനും സർക്കാരിനും ജനങ്ങൾക്കും സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News