സീലിയാക് രോഗം കൂടുതലായി കാണപ്പെടുന്നത് ​ഗൾഫിലാണെന്ന് വിദ​ഗ്ധ; കുവൈത്തിൽ 120,000 രോഗികൾ

  • 30/10/2022

കുവൈത്ത് സിറ്റി: യൂറോപ്പിനെ അപേക്ഷിച്ച് ഗൾഫ് മേഖലയിലാണ് സീലിയാക് രോഗം കൂടുതലായി കാണപ്പെടുന്നതെന്ന് ഇന്റേർണർ മെഡിസിൻ കൺസൾട്ടന്റ് ഡി. വഫ അൽ ഹഷാഷ്. സൗദി അറേബ്യ നടത്തിയ പഠനമനുസരിച്ച് ഗൾഫിലെ അണുബാധ നിരക്ക്, ഏകദേശം മൂന്ന് ശതമാനത്തിൽ എത്തുന്നുണ്ട്. യൂറോപ്പിൽ അണുബാധ നിരക്ക് 1 മുതൽ 1.5 ശതമാനം വരെയാണ്. ഗൾഫ് രാജ്യങ്ങളിൽ ഈ രോഗം ബാധിച്ചവരുടെ എണ്ണം 57.3 മില്യൺ ജനസംഖ്യയിൽ ഏകദേശം 1.7 മില്യണിൽ അധികമാണ്. 

2021ലെ കണക്കുകൾ പ്രകാരം, കുവൈത്തിൽ ഈ രോഗം ബാധിച്ചവരുടെ എണ്ണം ഏകദേശം 120,000 ആണ്. ലക്ഷണമില്ലാത്ത കേസുകൾക്കുള്ള അണുബാധകളുടെ എണ്ണം 1:7 അനുപാതത്തിലാണ് ഉള്ളത്. ഗോതമ്പ്, ബാർലി, റൈ ധാന്യങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഭക്ഷ്യ ഗ്ലൂറ്റനോടുള്ള അലർജി കാരണം അപകടകരവും രോഗമാണ് ഇത്. അവഗണിക്കാനോ കുറച്ചുകാണാനോ കഴിയാത്ത ഒരു രോഗമാണ് സീലിയാക് രോഗം. സീലിയാക് രോഗം കൂടുതലായും കുട്ടികളെ ബാധിക്കുന്നുണ്ടെങ്കിലും, ഒരു നിശ്ചിത പ്രായ വിഭാ​ഗത്തിലേക്ക് മാത്രം പരിമിതപ്പെടുന്നില്ല. എന്നാൽ ഏറ്റവും സാധാരണമായി അണുബാധ 10 മുതൽ 40 വയസ് വരെ പ്രായമുള്ളവരിലാണ് കാണപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News