ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ പുരസ്കാരം നേടി കുവൈത്തി ഫോട്ടോ​ഗ്രാഫർ

  • 30/10/2022

കുവൈത്ത് സിറ്റി: ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരമായ ബെഞ്ചമിൻ എംകപയിൽ (Benjamin Mkapa) പരമോന്നത ബഹുമതി നേടി കുവൈത്തി ഫോട്ടോ​ഗ്രാഫറായ മുഹമ്മദ് മുറാദ്. ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫൗണ്ടേഷന്റെയും അമേരിക്കൻ നേച്ചർ ബെസ്റ്റ് മത്സരത്തിന്റെയും മേൽനോട്ടത്തിൽ അടുത്തിടെ കെനിയയിലാണ് മത്സരം നടന്നത്. ഈ വർഷം 57 രാജ്യങ്ങളിൽ നിന്നായി 9,500 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. 2022ലെ ഫലങ്ങൾ കെനിയയിലെ നെയ്‌റോബി മ്യൂസിയത്തിൽ നടന്ന എംകപ അവാർഡ് ദാന ചടങ്ങിലാണ് പുറത്ത് വിട്ടത്.

നിലവിൽ നെയ്‌റോബി മ്യൂസിയത്തിൽ 77 ചിത്രങ്ങളും നാല് വീഡിയോ ക്ലിപ്പുകളും അടങ്ങുന്ന ഫോട്ടോ പ്രദർശനം നടക്കുന്നുണ്ട്. ഇതിന് ശേഷം മറ്റ് ആഗോള സ്ഥലങ്ങളിലെ മ്യൂസിയങ്ങളും ഗാലറികളിലേക്കും ചിത്ര പ്രദർശനം എത്തും. പ്രാദേശിക, അന്തർദേശീയ മത്സരങ്ങളിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഫോട്ടോ​ഗ്രാഫറാണ് അൽ മുറാദ്. സ്പെയിൻ, റഷ്യ, അമേരിക്ക, ഫ്രാൻസ്, ഇന്ത്യ, ജർമ്മനി, ബ്രിട്ടൻ, എമിറേറ്റ്സ്, ഇറ്റലി, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്നെല്ലാം അദ്ദേഹത്തെ അം​ഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ഇത്തവണ മൊബൈലിൽ പകർത്തിയ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News