പുനരുപയോഗ ഊർജ മേഖലയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ വളരെ പിന്നിലായി കുവൈത്ത്

  • 30/10/2022

കുവൈത്ത് സിറ്റി: പുനരുപയോഗ ഊർജത്തിന്റെ ഉപയോഗത്തിൽ കുവൈത്ത് വളരെ പിന്നിലാണെന്ന് റിപ്പോർട്ട്. 2020 അവസാനം വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ വൈദ്യുത നിലയങ്ങളുടെ മൊത്തം സ്ഥാപിത ശേഷിയുടെ 0.3 ശതമാനം മാത്രമാണ് പുനരുപയോഗ ഊർജത്തെ പ്രതിനിധീകരിക്കുന്നത്. യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ പ്രഖ്യാപിച്ച ലക്ഷ്യത്തിൽ നിന്ന് വളരെ അകലെയാണിത്. 2015ൽ നിന്ന് 2030ൽ എത്തുമ്പോൽ 15 ശതമാനത്തിലേക്ക് പുനരുപയോഗ ഊർജത്തിന്റെ ശേഷി ഉയർത്തുകയാണ് ലക്ഷ്യം.

ഈ സാഹചര്യത്തിലും കുവൈത്തിന്റെ പരിശ്രമങ്ങളെ ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി പ്രശംസിക്കുന്നുണ്ട്. പുനരുപയോഗ ഊർജം ഉപയോഗിക്കുന്ന യുഗത്തിലേക്കുള്ള പരിവർത്തനം ലോകത്തിന് നൽകുന്ന സന്ദേശമാണെന്ന് വ്യക്തമാക്കി 2010ൽ തന്നെ ഈ മേഖലയ്ക്ക് അം​ഗീകാരം നൽകിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. അത് നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പക്ഷേ മന്ദ​ഗതിയിലാണ്. വൈദ്യുതി മന്ത്രാലയം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News