കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുനഃപരിശോധന, പതിനായിരത്തിലധികം ലൈസൻസ് റദ്ദാക്കി

  • 31/10/2022

കുവൈറ്റ് സിറ്റി : പ്രവാസികൾക്ക്  ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ വകുപ്പ് പരിശോധിച്ചതിനെ തുടർന്ന് പതിനായിരത്തിലധികം പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടു. ഈ വർഷം അവസാനത്തോടെ പുനരവലോകനം പൂർത്തിയാക്കാനാകുമെന്നാണ് ട്രാഫിക് വിഭാഗം പ്രതീക്ഷിക്കുന്നത്.

നിയമവിരുദ്ധമായ ലൈസൻസ് ഉടമകളെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തും, അവരുടെ ലൈസൻസ് സറണ്ടർ ചെയ്യാൻ അറിയിപ്പുനൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. സറണ്ടർ ചെയ്യാത്തവരെ അന്വേഷണത്തിന് വിധേയമാക്കുകയും ചെയ്യും.

ലൈസൻസ് സസ്പെൻഡ് ചെയ്തതായി അറിയിച്ചതിന് ശേഷം  വാഹനമോടിക്കുന്നവർക്ക് കഠിനമായ ശിക്ഷകൾ നേരിടേണ്ടിവരും, ലൈസൻസ് ലഭിച്ചപ്പോഴുള്ള തൊഴിലിൽ നിന്ന് പിന്നീടുള്ള  മാറ്റം, ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 600 KD  എന്നീ കാരണങ്ങൾകൊണ്ട് ലൈസൻസ് റദ്ദാകും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News