കുവൈത്തിൽനിന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ 783 നിയമലംഘകരെ നാടുകടത്തി

  • 31/10/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് മുനിസിപ്പാലിറ്റിയുടെയും ആരോഗ്യ വാണിജ്യ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഈ ഒക്‌ടോബറിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 711 പേരെ അറസ്റ്റ് ചെയ്യാൻ ത്രികക്ഷി സമിതിക്ക് കഴിഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഫർവാനിയ, ദജീജ് പ്രദേശങ്ങളിലെ ഫ്രൈഡേ മാർക്കറ്റിൽ  ഇന്റീരിയറുമായി സഹകരിച്ച് അതോറിറ്റി സംഘടിപ്പിച്ച ഏറ്റവും പുതിയ കാമ്പയിൻ 32 നിയമലംഘകരെ അറെസ്റ്റുചെയ്തതായി "മാൻപവർ" ഇൻസ്പെക്ഷൻ ടീം തലവൻ മുഹമ്മദ് അൽ-ദാഫിരി സ്ഥിരീകരിച്ചു. മാർക്കറ്റുകളിൽ നടത്തിയ പരിശോധനകളിൽ  ഏറ്റവും കൂടുതൽ ലംഘനങ്ങൾ പിടികൂടിയത് ആർട്ടിക്കിൾ 18 പ്രകാരമുള്ള തൊഴിലാളികൾ തൊഴിൽ മാറി ജോലിചെയ്തവർ , കൂടാതെ 3 വീട്ടുജോലിക്കാർ, രണ്ട് ഫാമിലി വിസക്കാർ എന്നിവരാണ്. 

ലൈസൻസില്ലാത്ത മരുന്നുകൾ വിൽക്കുകയോ മെഡിസിൻ തൊഴിലിൽ ഏർപ്പെടുകയോ ചെയ്ത മറ്റൊരു ഗ്രൂപ്പിന് പുറമെ, വ്യാജ  ഗാർഹിക തൊഴിലാളികളുടെ മേഖലയിൽ പ്രവർത്തിക്കുന്ന 450 നിയമലംഘകരെ ഒക്ടോബറിൽ അറസ്റ്റ് ചെയ്തു.

വേശ്യാവൃത്തിയിലേർപ്പെട്ടവരെയും മസാജ് സ്ഥാപനങ്ങളിലെ തൊഴിൽ ചട്ടങ്ങൾ പാലിക്കാത്ത  25 ഏഷ്യൻ പൗരന്മാരെയും  അറസ്റ്റ് ചെയ്യുകയും നാടുകടത്തൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന 24 പേരെയും,  ലചരക്ക് കടകളിൽ ജോലി ചെയ്യുന്ന12 റെസിഡൻസി നിയമലംഘകരെയും അറസ്റ് ചെയ്തു. 

ഒക്‌ടോബറിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ്, വിവിധ പരിശോധനാ കാമ്പെയ്‌നുകളിൽ അറസ്റ്റിലായ 783 നിയമലംഘകരെ നാടുകടത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News