പ്രവർത്തനങ്ങളിൽ ഒപ്പം നിന്നതിന് കുവൈത്തിലെ മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് സിബി ജോർജ്

  • 31/10/2022

കുവൈത്ത് സിറ്റി: തന്റെ ദൗത്യത്തിന്റെ വിജയത്തിനും ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനും ഒട്ടേറെ സംഭാവനകൾ നൽകിുന്ന കുവൈത്തി മാധ്യമങ്ങൾക്ക് നന്ദി അറിയിച്ച് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്  മാധ്യമങ്ങൾ വലിയ സഹായങ്ങളാണ് നൽകുന്നത്. ദൗത്യം പൂർത്തിയാക്കി കുവൈത്തിൽ മടങ്ങുന്ന സിബി ജോർജിനായി നിരവധി മാധ്യമ പ്രതിനിധികൾ നടത്തിയ യാത്രയയപ്പ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നയതന്ത്ര വിഭാ​ഗവും കുവൈത്തി മാധ്യമങ്ങളും തമ്മിൽ ഒരു മികച്ച ബന്ധം കെട്ടിപ്പടുത്താൻ സാധിച്ചിട്ടുണ്ട്. അതിന് നന്ദി, ഈ മാധ്യമ പ്രവർത്തകരിലൂടെ കുവൈത്തിലെ വാർത്തകളെല്ലാം പിന്തുടരും. ആരംഭിച്ച പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ കൂടുതൽ ദൃഢമായി. പ്രത്യേകിച്ച്, കൊവിഡ് പ്രതിസന്ധിയുടെ കാലം കുവൈത്തുമായുള്ള ബന്ധം കൂടുതൽ ആഴത്തിൽ ശക്തിപ്പെടുത്തുന്നതിന് സഹായകമായി.

ലോകത്തിനാകെ ഫാർമസിയായി മാറുകയായിരുന്നു ഇന്ത്യ. കുവൈത്ത് എണ്ണയാൽ സമ്പന്നമായ രാജ്യമെന്നായിരുന്നു തന്റെ വിചാരം. എന്നാൽ, മെഡിക്കൽ ഓക്സിജന്റെ കാര്യത്തിലും കുവൈത്ത് വളരെ സമ്പന്നമാണെന്ന് കൊവി‍ഡ് കാലത്ത് അറിയാൻ സാധിച്ചു. ഇന്ത്യയ്ക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി കുവൈത്ത് മാറി. ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ കുവൈത്തിൽ നിന്നുള്ള പല കാര്യങ്ങളും മിസ് ചെയ്യും.പ്രത്യേകിച്ച് ദിവാനിയകൾ, എല്ലാവരും കണ്ടുമുട്ടുകയും സംഭാഷണങ്ങളും സംസ്കാരങ്ങളും കൈമാറുകയും ചെയ്യുന്നത് അവിടെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിബി ജോര്‍ജ് കുവൈത്തിലെ രണ്ടുവര്‍ഷത്തെ ദൗത്യത്തിനുശേഷം ഉടൻതന്നെ ജപ്പാനിലെ ഇന്ത്യന്‍ സ്ഥാനപതിയായി സ്ഥാനമേല്‍ക്കും , അടുത്തദിവസം  അദ്ദേഹം ഡല്‍ഹിയിലെത്തി രാഷ്ടപതി ദ്രൗപദി മുര്‍മുവില്‍ നിന്നും പുതിയ ദൗത്യം ഏറ്റെടുക്കും. . ഡിപ്ലോമാറ്റിക് കോർപ്സ് ഡീൻ, താജിക്കിസ്ഥാൻ അംബാസഡർ ഡോ സബിദുള്ള സാബിഡോവ്, ഏഷ്യയുടെ ഡീൻ, ഉസ്ബെക്കിസ്ഥാൻ അംബാസഡർ ഡോ ബറോം അലിയോവ്, ടോഗോയിലെ ആഫ്രിക്കൻ അംബാസഡർ മുഹമ്മദ് സാദ് ഓറോ; മൈക്കൽ ഏഞ്ചൽ ഇസിഡ്രോ, കുവൈത്തിലെ മാധ്യമ പ്രവർത്തകർ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News