കുവൈത്ത് വിപണിയിൽ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ സുരക്ഷിതമെന്ന് വാണിജ്യ മന്ത്രാലയം

  • 31/10/2022

കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിൽ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. കാൻസറിന് കാരണമാകുന്ന ബെൻസീൻ അടങ്ങിയിട്ടുള്ളതിനാൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ യുഎസ് വിപണിയിൽ നിന്ന് ഒരു ഹെയർ കെയർ ഉൽപ്പന്നം പിൻവലിച്ചെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് ജനങ്ങൾക്കുള്ള ഭീതിയകറ്റുന്നതിനാണ് വാണിജ്യ മന്ത്രാലയം ഉടൻ ഇടപ്പെട്ടത്. 

യുഎസിൽ നിന്നുള്ള വാർത്ത നിരീക്ഷിച്ച ശേഷം ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് അമേരിക്കൻ, കനേഡിയൻ വിപണികളിൽ നടന്ന ഉൽപ്പന്നങ്ങളുടെ തിരിച്ചുവിളിയും പിൻവലിക്കലുകളും വാണിജ്യ മന്ത്രാലയം പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തു. അമേരിക്കൻ, കനേഡിയൻ വിപണികളിൽ മാത്രം മുമ്പ് വിതരണം ചെയ്തിരുന്ന  ഉൽപ്പന്നങ്ങളുടെ ചില പ്രത്യേക തരം മാത്രമേ തിരിച്ചുവിളിച്ചിട്ടുള്ളൂ. പ്രാദേശിക വിപണികൾ ഈ ഉൽപ്പന്നങ്ങളിൽ നിന്ന് മുക്തമാണെന്നും ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന എല്ലാ കാര്യങ്ങളും നിരന്തരം പരിശോധിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News